Mar 9, 2014
പരീക്ഷാചൂടിനിടയില്‍ ടാക്സ് ചര്‍ച്ച വീണ്ടും.
ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് 143(1) പ്രകാരമുള്ള ഒരു മുന്നറിയിപ്പ് മിക്ക നികുതി ദായകര്‍ക്കും ഈയാഴ്ച കിട്ടി. TDS മുഴുവനായി ഇന്‍കം ടാക്സ് വകുപ്പില്‍ കിട്ടിയിട്ടില്ല എന്നും സ്ഥാപനമേധാവിയെ ഉപദേശിക്കണമെന്നും Form 26 AS/16/16A നൊപ്പം അപേക്ഷ നല്കി rectification നടത്തണമെന്നുമാണ് അറിയിച്ചത്. TRACES സന്ദര്‍ശിച്ചാലേ ഇത് ലഭ്യമാകൂ. TRACES ല്‍ എങ്ങനെ പെരുമാറണമെന്ന് അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക. ഇന്‍കം ടാക്സ് വകുപ്പ് ആയതു കൊണ്ട് ആര്‍ക്കും ഒന്നു ഞെട്ടാം. അപ്പോഴാണ് നമ്മുടെ അബ്ദുറഹിമാന്‍ സാര്‍ ഇക്കാര്യമൊക്കെ എങ്ങനെ പഠിപ്പിച്ചതാണ് എന്ന് ഓര്‍ത്തത്.
ഫോം-16 പുതിയ രൂപത്തില്‍
ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് 2013 ഫെബ്രുവരി 19 ലെ Income Tax (2nd Amendment) Rules-2013 പ്രകാരം ഈ വര്‍ഷം മുതല്‍ ഫോം - 16 ഫോര്‍മാറ്റില്‍ മാറ്റം വരുത്തി.
പുതിയ ഫോം-16 ന് Part-A, Part-B എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.
ഇതില്‍ Part-A യിലാണ് നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നികുതിയുടെയും മറ്റ് തരത്തില്‍ അടച്ച നികുതിയുടെയും എല്ലാം വിരവരങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. Part B യില്‍ നമ്മുടെ വരുമാന വിവരങ്ങളും ടാക്സ് കാല്‍ക്കുലേഷനുമാണ് വരുന്നത്. ഇതില്‍ Part-A നമ്മളോ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസറോ തയ്യാറാക്കിയാല്‍ മതിയാകില്ല. പകരം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇന്‍റര്‍മീഡിയറിയായ TRACES (TDS Reconciliation Analysis and Correction Enabling System) -ന്‍റെ https://www.tdscpc.gov.in/ എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രിന്‍റെടുത്ത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍ ഒപ്പിട്ട് തരണം. Part-B ഡിസ്ബേര്‍സിംഗ് ഓഫീസര്‍ സ്വന്തം തയ്യാറാക്കി ഒപ്പിട്ടു നല്‍കണമെന്നാണ്. ഇത് വേണമെങ്കില്‍ പഴയ പോലെ നമുക്ക് തന്നെ തയ്യാറാക്കി ഡിസ്ബേര്‍സിംഗ് ഓഫീസറെക്കൊണ്ട് ഒപ്പിടീക്കാം. ഫോം-16 ന്‍റെ Part-A TRACES വെബ്സൈറ്റില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിഷ്കര്‍ഷിച്ചുകൊണ്ട് CBDT 17/04/2013 ന് ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫോം-16 Part-A യില്‍ ഏഴ് ക്യാരക്റ്ററുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ഉണ്ടായിരിക്കും. കൂടാതെ ഇതിന്‍റെ ഇടതു വശത്ത് TRACES ന്‍റെ ചിഹ്നവും വലതു വശത്ത് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ചിഹ്നവും ഉണ്ടായിരിക്കും. ഇതില്ലാത്ത ഫോം-16 Part-A സ്വീകരിക്കരുത് എന്ന് ഇന്‍കം ടാക്സ് വകുപ്പിന്‍റെ പരസ്യങ്ങളില്‍ കാണുന്നു. മാതൃക കാണുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment