Aug 30, 2013

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ ...

അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടി ആര്‍ജിച്ച പഠനനേട്ടങ്ങളുടെ നിലനിര്‍ണയത്തിനായി ബെഞ്ച് മാര്‍ക്ക് പരീക്ഷ നടത്തണം. ഇത് ക്ലാസ് കയറ്റത്തിനായോ, കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നതിനായോ ഉള്ള പരീക്ഷയല്ല. കുറവുകള്‍ കണ്ടെത്തി ഓരോരുത്തര്‍ക്കും വേണ്ട പരിഹാരം നിര്‍ദേശിക്കുന്നതിനാണ്. 
      സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ അലകുംപിടിയും മാറ്റുംവിധമുള്ള പരിഷ്‌കരണത്തിന് ശുപാര്‍ശ. അധ്യാപകര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതും പുതിയ വിജ്ഞാനമേഖലകള്‍ പരിചയപ്പെടുത്തുന്നതുമാണ് പരിഷ്‌കരണ ശുപാര്‍ശകളില്‍ പ്രധാനം. അഞ്ച്, എട്ട് ക്ലാസുകളില്‍ അതുവരെ ആര്‍ജിച്ച പഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിന് ബെഞ്ച് മാര്‍ക്കിങ് പരീക്ഷ ഏര്‍പ്പെടുത്തും. നിരന്തരമൂല്യനിര്‍ണയ രീതിയിലും കാര്യമായ മാറ്റം പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 

    ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലേക്ക് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ തയാറാക്കണം. എന്നാല്‍ മലയാളത്തിന് പ്രാധാന്യം നല്‍കാന്‍ പ്രതിഭാപരീക്ഷ, സ്‌കോളര്‍ഷിപ്പ്, മലയാള മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് മുന്‍ഗണന എന്നിവ സമിതി ശുപാര്‍ശ ചെയ്യുന്നു. 
      ആരോഗ്യ, കായിക, കലാവിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യവിഷയമാക്കണം. മാധ്യമവിദ്യാഭ്യാസം പ്രൈമറിതലം മുതല്‍ പരിചയപ്പെടുത്തണം. ദുരന്തനിവാരണം, റോഡ് സുരക്ഷ, പ്രകൃതി സംരക്ഷണം, സംസ്‌കൃതിയോടും പൈതൃകത്തോടുമുള്ള ആദരവ്, ഭക്ഷ്യസുരക്ഷ, നിയമ അവബോധം, സ്വയം തൊഴില്‍ സാധ്യത എന്നീ മേഖലകള്‍ സമിതി എടുത്തുപറയുന്നു. 
ജൈവ വൈവിധ്യ സംരക്ഷണവും പരിസ്ഥിതി പഠനവും അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഉള്‍പ്പെടുത്തണം. ഇതിന് സഹായകരമായ രീതിയില്‍ പീപ്പിള്‍സ് ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ ഒരു പാഠപുസ്തകമായും പഞ്ചായത്ത് ഒരു ക്ലാസ് മുറിയായും ഉപയോഗപ്പെടുത്തണം. ഐ.ടി. അധിഷ്ഠിതമായി പാഠ്യവിഷയങ്ങളുടെ വിനിമയം ഫലപ്രദമാക്കണം. 
   പഠനഫലങ്ങളാണ് നിരന്തരമൂല്യനിര്‍ണയത്തിലൂടെ വിലയിരുത്തപ്പെടേണ്ടത്. പഠനത്തിനായുള്ള വിലയിരുത്തല്‍, വിലയിരുത്തല്‍ തന്നെ പഠനം, പഠനത്തിന്റെ വിലയിരുത്തല്‍ എന്നീ മൂന്ന് രീതികളില്‍ നിരന്തരമൂല്യനിര്‍ണയം നടത്തണം. അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടി ആര്‍ജിച്ച പഠനനേട്ടങ്ങളുടെ നിലനിര്‍ണയത്തിനായി ബെഞ്ച് മാര്‍ക്ക് പരീക്ഷ നടത്തണം. ഇത് ക്ലാസ് കയറ്റത്തിനായോ, കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നതിനായോ ഉള്ള പരീക്ഷയല്ല. കുറവുകള്‍ കണ്ടെത്തി ഓരോരുത്തര്‍ക്കും വേണ്ട പരിഹാരം നിര്‍ദേശിക്കുന്നതിനാണ്. 
          വി.എച്ച്.എസ്.ഇ, ടെക്‌നിക്കല്‍ സ്‌കൂള്‍, ആര്‍ട്‌സ് സ്‌കൂള്‍, ഫിഷറീസ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവയുടെ പാഠ്യപദ്ധതിയും പരിഷ്‌കരിക്കണം. വിദ്യാഭ്യാസ പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ വനിതാധ്യാപകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മസ്തിഷ്‌ക ഹൃദയ ഹസ്ത സമന്വിതമായ പാഠ്യപദ്ധതിയാണ് തയാറാക്കേണ്ടതെന്നും സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom