Aug 15, 2013
സ്വാതന്ത്ര്യം തന്നെ അമൃത്
ഏതൊരു ഇന്ത്യൻ പൗരന്റെയും സ്വകാര്യ അഹങ്കാരം ആണ് ന്യൂ ഡൽഹിയിലെ ഇന്ത്യ ഗേറ്റും അമർ ജവാൻ ജ്യോതിയും. ഇന്ത്യ ഗേറ്റ് ഒരു വലിയ കവാടമാണെന്ന് പലർക്കും അറിയാമെങ്കിലും, അതിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1919 ൽ ഉത്തര-പശ്ചിമ അതിർത്തിയിൽ നടന്ന അഫ്ഘാൻ യുദ്ധത്തിൽ, പോരാടി മരിച്ച ഇന്ത്യൻ പട്ടാളത്തിലെ പതിമൂവായിരത്തി അഞ്ഞൂറ്റിപതിനാറ് (13516) വീരസേനാനികളുടെ പേരുകൾ ഈ കവാടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. വളരെ സൂക്ഷമതയോടെ നോക്കിയാല്‍ മാത്രം കാണാവുന്ന ഈ പേരുകള്‍, പക്ഷേ, ഗിഗ പിക്സല്‍ ഫോട്ടോഗ്രഫി എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് പകര്‍ത്തിയതിന്റെ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്. സൂം ചെയ്‌താല്‍ എല്ലാ പേരുകളും വളരെ വ്യക്തമായി കാണാന്‍ സാധിക്കും. click here
ഈ സ്വാതന്ത്രദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീരജവന്മാര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment