Jan 27, 2012

മാര്‍ച്ച് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും SPARK വഴി

മാര്‍ച്ച് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച ബില്ലുകളുടെ സമര്‍പ്പണം SPARK വഴി മാത്രമേ നടത്താവൂവെന്ന് ഉത്തരവായി. SPARK വഴി സമര്‍പ്പിക്കുന്ന ബില്ലുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ട്രഷറി ഡയറക്ടര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. സംശയ നിവാരണങ്ങള്‍ക്ക് അതത് ഓഫീസുകളിലെ ഡിപ്പാര്‍ട്ട്മെന്റ് മാനേജ്മെന്റ് യൂസര്‍ ആയി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥന്റെ സേവനമോ (http://www.spark.gov.in/webspark) http://info.spark.gov.in വെബ്സൈറ്റില്‍ ലഭ്യമായ പരിശീലന കേന്ദ്രങ്ങളുടെ സേവനമോ ഉപയോഗപ്പെടുത്തണം. ഇത് സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കാന്‍ ചീഫ് പ്രോജക്ട് മാനേജര്‍, സ്പാര്‍ക്കിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom