Jan 13, 2012

അടുത്ത വര്‍ഷം മുതല്‍ ആറു വയസ് എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ബാധകം വ്യവസ്ഥ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിറങ്ങി

ആദ്യവര്‍ഷമായതിനാല്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറ് മാസം ഇക്കുറി ഇളവ് നല്‍കാം. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസ് തന്നെയായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസാക്കി സര്‍ക്കാര്‍ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം 2013 മാര്‍ച്ച് 31 ഓടെ പുര്‍ണമായി നടപ്പാക്കണമെന്നാണ് ചട്ടം. കേന്ദ്ര നിയമത്തിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറാക്കുന്നത്. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആറാം വയസിലേ ഒന്നില്‍ ചേരാനാകൂ. ഒന്നാം ക്ലാസ് പ്രവേശനത്തെക്കുറിച്ചുള്ള 
സര്‍ക്കാര്‍ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യുക.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom