Jul 20, 2011

One day Verification: After effect


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം 1,96,000 കുട്ടികള്‍ കുറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്‌കൂളുകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് ഇത്രയും കുട്ടികള്‍ കൊഴിഞ്ഞുപോയതായി കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം രണ്ടായിരത്തോളം അധ്യാപക തസ്തികകളുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും കുറഞ്ഞത് ആറുനൂറോളം പേരെങ്കിലും പിരിഞ്ഞുപോകേണ്ടിവരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടിട്ടുണ്ട്. നേരത്തെ ആറാം പ്രവര്‍ത്തി ദിനത്തില്‍ നടന്ന കണക്കെടുപ്പില്‍ 1,22,000 കുട്ടികളുടെ കുറവ് കണ്ടെത്തിയിരുന്നു.

1 comment:

MALAPPURAM SCHOOL NEWS said...

കാരക്കുന്ന് ഗവ. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

കാരക്കുന്ന് ഗവ. ഹയര്സെ0ക്കന്ഡകറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണം അധ്യാപക രക്ഷാകര്ത്തൃ സമിതിയുടെ പിടിപ്പുകേടാണെന്ന് ആരോപണം. മറ്റ് ഗവണ്മെടന്റ് സ്‌കൂളുകള്‍ സര്ക്കാ റില്നിുന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം സമ്മര്ദംറ ചെലുത്തി വാങ്ങുമ്പോള്‍ അത്തരത്തില്‍ ഒരു ശ്രമവും ഇവിടെ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

ഒട്ടേറെ അസൗകര്യങ്ങളുടെ നടുവിലൂടെയാണ് സ്‌കൂളിന്റെ ഒരോദിവസത്തെയും പ്രവര്ത്ത നങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്സെവക്കന്ഡരറി വിഭാഗങ്ങളിലായി 1500 ലേറെ വിദ്യാര്ഥി കള്‍ ഇവിടെ പഠിക്കുന്നുണ്ട്. ദീര്ഘാവീക്ഷണമില്ലാതെ നിര്മിവച്ച കെട്ടിടങ്ങളാണ് സ്‌കൂളുകളിലുള്ളത്. ഹൈക്കോടതി നിരോധിച്ച ആസ്ബറ്റോസ് മേല്ക്കൂ രകളാണ് പല കെട്ടിടങ്ങള്ക്കുംസ. ചിലതിന്റെ ഇടമതിലുകള്‍ പോലും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ആസ്ബറ്റോസ് മേല്ക്കൂുരകള്ക്കി ടയിലൂടെ ചോര്ച്ചഴയുണ്ടാകും. മഴ നനഞ്ഞ് പലപ്പോഴും അധ്യയനം തടസ്സപ്പെടും. വേനലായാല്‍ കനത്ത ചൂടും. അധ്യാപകരും വിദ്യാര്ഥികകളും വെന്തുരുകിയാണ് ക്ലാസിലിരിക്കേണ്ടി വരുന്നത്.

2000ത്തില്‍ ഹയര്‍ സെക്കന്ഡലറി വിഭാഗം വന്നെങ്കിലും ഇനിയും ഈ വിഭാഗത്തിന് പ്രത്യേക കെട്ടിട മുണ്ടാക്കാനായിട്ടില്ല. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ക്ലാസുകള്‍ ഹയര്സെകക്കന്ഡകറിക്ക് നീക്കിവെക്കുകയാണ് പതിവ്. 27 ഡിവിഷനുള്ള ഹൈസ്കൂള്‍ ക്ലബ് ചെയ്ത് 24 ആയി പ്രവര്ത്തിസക്കുകയാണ് . 67 വിദ്യാര്ഥി കള്ക്ക് ലാബ് സൗകര്യമോ സ്മാര്ട്ട് ക്ലാസ് റൂമോ ഇല്ല. അധ്യാപകര്ക്കു ള്ള മുറിയിലും അത്യാവശ്യത്തിന് ഫര്ണിസച്ചറുകളില്ല. 1500 ലേറെയുള്ള വിദ്യാര്ഥിളകള്ക്ക് നാലോ അഞ്ചോ ജലവിതരണ പൈപ്പുകള്‍ മാത്രമാണുള്ളത്.

സ്‌കൂളിലെ സൗകര്യങ്ങള്‍ വര്ധിനപ്പിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നാട്ടുകാരില്നിോന്ന് പിരിവെടുക്കാമെന്ന നിലപാടാണ് പി.ടി.എ.ക്ക്. സര്ക്കാ്ര്‍ വിദ്യാലയങ്ങള്ക്ക് ധനസഹായം ലഭിക്കാന്‍ ഒട്ടേറെ അവസരങ്ങളുള്ളപ്പോഴാണ് ഈയവസ്ഥ. 2008ല്‍ നബാര്ഡിാല്‍ നിന്ന് അനുവദിച്ച 38 ലക്ഷം രൂപ ലഭിക്കാതിരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മന്ത്രിയിലും മറ്റും സമ്മര്ദം2 ചെലുത്തി സ്‌കൂളിലെ സൗകര്യങ്ങള്‍ വര്ധി്പ്പിക്കാനുള്ള ധനസഹായം ലഭ്യമാക്കാന്‍ പി.ടി.എ കമ്മിറ്റി ഉണര്ന്നു പ്രവര്ത്തിങക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom