എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക പീരിയഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകവിതരണം സംബന്ധിച്ച് 12ന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നൂറ് വിദ്യാര്‍ഥികളില്‍ കൂടുതലുള്ള യു.പി സ്‌കൂളുകളിലും 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളുകളിലും പ്രധാനാധ്യാപകരെ സഹായിക്കാന്‍ സഹ അധ്യാപകരെ നിയമിക്കും. ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് പ്രയാസം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമം ഉടന്‍ നടപ്പാക്കും. കേരളത്തിന്റെ സാഹചര്യത്തിനനുസൃതമായി പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സബ്കമ്മിറ്റിയെ നിയോഗിക്കും.കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കായികവിദ്യാഭ്യാസം എന്നീ വിഭാഗങ്ങളില്‍ എല്ലാ യു.പി സ്‌കൂളുകളിലും പാര്‍ട്ട്‌ടൈം അധ്യാപകരെ നിയമിക്കും. ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കാനുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറം എസ്.എസ്.എ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
Jul 10, 2011
Onam Xmas Terminal exams r coming.
വിദ്യാര്‍ഥികളുടെ പഠനനിലവാരം
ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മന്ത്രി
പി.കെ. അബ്ദുറബ്ബ്. ഓണം, ക്രിസ്മസ് ടേം പരീക്ഷകള്‍
പുനഃസ്ഥാപിക്കും. ടേം പരീക്ഷകളുടെ എണ്ണം കുറച്ചത് വിദ്യാര്‍ഥികളുടെ നിലവാരത്തെ
ബാധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അവ പുനഃസ്ഥാപിക്കാന്‍
തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാളം
ഒന്നാംഭാഷയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാന്‍
പ്രത്യേക പീരിയഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു.
ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. മലയാളം ഒന്നാംഭാഷയാക്കുന്നതിന്റെ
ഭാഗമായി രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനുമുമ്പോ ഉച്ചയേ്ക്കാ സ്‌കൂള്‍ അടയ്ക്കുന്ന
സമയം ദീര്‍ഘിപ്പിച്ചോ കൂടുതല്‍ പീരിയഡുകള്‍ കണ്ടെത്താനായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക പീരിയഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകവിതരണം സംബന്ധിച്ച് 12ന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നൂറ് വിദ്യാര്‍ഥികളില്‍ കൂടുതലുള്ള യു.പി സ്‌കൂളുകളിലും 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളുകളിലും പ്രധാനാധ്യാപകരെ സഹായിക്കാന്‍ സഹ അധ്യാപകരെ നിയമിക്കും. ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് പ്രയാസം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമം ഉടന്‍ നടപ്പാക്കും. കേരളത്തിന്റെ സാഹചര്യത്തിനനുസൃതമായി പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സബ്കമ്മിറ്റിയെ നിയോഗിക്കും.കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കായികവിദ്യാഭ്യാസം എന്നീ വിഭാഗങ്ങളില്‍ എല്ലാ യു.പി സ്‌കൂളുകളിലും പാര്‍ട്ട്‌ടൈം അധ്യാപകരെ നിയമിക്കും. ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കാനുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറം എസ്.എസ്.എ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക പീരിയഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകവിതരണം സംബന്ധിച്ച് 12ന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നൂറ് വിദ്യാര്‍ഥികളില്‍ കൂടുതലുള്ള യു.പി സ്‌കൂളുകളിലും 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളുകളിലും പ്രധാനാധ്യാപകരെ സഹായിക്കാന്‍ സഹ അധ്യാപകരെ നിയമിക്കും. ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് പ്രയാസം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമം ഉടന്‍ നടപ്പാക്കും. കേരളത്തിന്റെ സാഹചര്യത്തിനനുസൃതമായി പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സബ്കമ്മിറ്റിയെ നിയോഗിക്കും.കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കായികവിദ്യാഭ്യാസം എന്നീ വിഭാഗങ്ങളില്‍ എല്ലാ യു.പി സ്‌കൂളുകളിലും പാര്‍ട്ട്‌ടൈം അധ്യാപകരെ നിയമിക്കും. ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കാനുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറം എസ്.എസ്.എ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
Subscribe to:
Post Comments (Atom)
No comments:
Post a Comment