Nov 25, 2010

ജില്ലയിലെ സ്‌കൂളുകളില്‍ പാഠപുസ്തകമില്ലാതെ അധ്യയനം

മഞ്ചേരി: പാഠപുസ്തക വിതരണം താളംതെറ്റിയതോടെ ജില്ലയിലെ മിക്ക സ്‌കൂളുകളിലും കുട്ടികള്‍ക്ക് പുസ്തകം ലഭിച്ചില്ല. വാര്‍ഷിക പരീക്ഷക്ക് മൂന്നുമാസം മാത്രം ബാക്കിനില്‍ക്കുമ്പോഴാണീയവസ്ഥ. ഈ കാലയളവില്‍ പഠിപ്പിക്കേണ്ട പ്രധാന വിഷയങ്ങളുടെ രണ്ടാംഭാഗം പുസ്തകങ്ങളാണ് മലപ്പുറം, മഞ്ചേരി, വണ്ടൂര്‍ ഭാഗങ്ങളിലെ പല സ്‌കൂളുകളിലും ആവശ്യത്തിന് കിട്ടാത്തത്.
പത്താംതരത്തിലെ ഇംഗ്ലീഷ് സെക്കന്‍ഡിന്റെ പുസ്തകം ഇതുവരെയും പലേടത്തും കിട്ടിയിട്ടില്ല. ഈവര്‍ഷം മാറിയ ഒമ്പതാം ക്ലാസിലെ ഉര്‍ദു, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, സോഷ്യല്‍ സയന്‍സ് എന്നീ പുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം ചെയ്യാത്തതാണ് ഏറെ പ്രശ്‌നമായിട്ടുള്ളത്. എട്ടാം ക്ലാസിലെയും ഇതേ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗവും ഭാഗികമായാണ് സ്‌കൂളുകളിലെത്തിയിട്ടുള്ളത്. സോഷ്യല്‍ സയന്‍സ് രണ്ടാംഭാഗം തീരെ ലഭിച്ചിട്ടില്ല.
സ്‌കൂളുകളിലെ മൊത്തം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകത്തിനുള്ള ഇന്റന്റ് വിദ്യാലയാരംഭത്തില്‍ത്തന്നെ നല്‍കിയതാണ്. എന്നാല്‍ തപാല്‍വകുപ്പിനെ ഏല്പിച്ചതു പ്രകാരം വിവിധ കേന്ദ്രങ്ങളിലെത്തിച്ച പുസ്തകങ്ങള്‍ പകുതി വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ പോലും തികയില്ലെന്ന് പല സ്‌കൂളുകളിലെയും അധ്യാപകര്‍ പരാതിപ്പെട്ടു. ഓരോ ക്ലാസിലെയും കുട്ടികളില്‍ നിന്ന് നറുക്കിട്ടെടുത്ത് കിട്ടുന്ന ഏതാനും ഭാഗ്യശാലികള്‍ക്ക് മാത്രമായി പുസ്തക വിതരണം പരിമിതപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന മേളകള്‍ക്കും അവധികള്‍ക്കുമിടയില്‍ പകുതി പാഠഭാഗങ്ങള്‍ പുസ്തകം കിട്ടാതെ എങ്ങനെ പഠിപ്പിച്ചു തീര്‍ക്കുമെന്ന വിഷമാവസ്ഥയിലാണ് അധ്യാപകര്‍. മാതൃഭൂമി വാര്‍ത്ത.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom