Nov 16, 2010
ത്യാഗസ്മരണയുമായി ബലി പെരുന്നാള്‍
മനസും ശരീരവും സര്‍വശക്തനായ അല്ലാഹുവിന് സമര്‍പ്പിക്കുന്ന ത്യാഗത്തിന്റെ
സ്മരണകളുണര്‍ത്തിയാണ് ബലി പെരുന്നാളെത്തുന്നത്.
ഹിജറ വര്‍ഷത്തിലെ അവസാനത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം
ദിവസമാണ് ബക്രീദ് എത്തുന്നത്. ഈദ് എന്നാല്‍ അറബിയില്‍ ഉത്സവം എന്നാണ്
അര്‍ത്ഥം. ബകര്‍ എന്നാല്‍ അറബിയില്‍ ആട് എന്നാണ് അര്‍ത്ഥം. ബക്രീദ്
ദിനത്തില്‍ ആടിനെ ബലി നല്‍കാറുണ്ട്.
ഈദ്-ഉല്‍-അസഹ എന്നും ബക്രീദ് അറിയപ്പെടുന്നു. ബലി എന്നാണ് അസഹ
എന്ന അറബിവാക്കിന്റെ അര്‍ത്ഥം.
ഇബ്രാഹിം മകനായ ഇസ്മയിലിനെ ബലി നല്‍കാന്‍ തയാറായതിന്റെ
സ്മരണയ്ക്കാണ് ബക്രീദ് ആഘോഷിക്കുന്നത്. അല്ലാഹുവിന് ആടുകളെ ബലി
നല്‍കിയിരുന്ന ഇബ്രാഹിമിന് ഒരിക്കല്‍ ഒരു സ്വപ്നദര്‍ശനമുണ്ടായി. മകനായ
ഇസ്മയിലിനെ തനിക്ക് ബലി നല്‍കണമെന്ന് അല്ലാഹു ഇബ്രാഹിമിനോട് സ്വപ്നത്തില്‍
ആവശ്യപ്പെട്ടു.തന്റെ ഒരേയൊരു മകനായ ഇസ്മയിലിനെ ബലി നല്‍കുവാന്‍
ഇബ്രാഹിം വിമുഖനായിരുന്നു. മൂന്ന് തവണ ഇതേ സ്വപ്നമുണ്ടായപ്പോള്‍
മാത്രമാണ് ഇബ്രാഹിം ഇക്കാര്യം മകനോട് പറഞ്ഞത്. യാതൊരു എതിര്‍പ്പുമില്ലാതെ
ഇസ്മയില്‍ ബലിക്ക് സമ്മതിച്ചു. അല്ലാഹുവിലും തന്റെ പിതാവിലും ആ
ബാലനുണ്ടായിരുന്ന വിശ്വാസം അചഞ്ചലമായിരുന്നു.
അങ്ങനെ ബലിക്ക് തയാറായി ഇരുവരും മിനായിലെ കുന്നിന്‍മുകളിലെത്തി.
ഇസ്മയില്‍ തന്നെ അച്ഛന്റെ കണ്ണ് കെട്ടിക്കൊടുത്തു. മകനെ ബലി കൊടുക്കാന്‍
ഇബ്രാഹിം ഒരുങ്ങിയപ്പോള്‍ ഒരു അശരീരിയുണ്ടായി. 'നിന്റെയും നിന്റെ
മകന്റെയും വിശ്വാസത്തില്‍ ഞാന്‍ തൃപ്തനായിരിക്കുന്നു'. സര്‍വശക്തനായ
അല്ലാഹുവായിരുന്നു അത്. ഖുറാന്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കപ്പെട്ട
ദിവസമാണ് ബക്രീദ് ദിനമെന്നും വിശ്വാസമുണ്ട്.
കടപ്പാട് http://thatsmalayalam.oneindia.in/travel/festivals/030201bakrid1.html

Subscribe to:
Post Comments (Atom)
No comments:
Post a Comment