Apr 23, 2015

എസ്.എസ്.എല്‍.സി.: പിശക് ആര്‍ക്ക്?

     എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതാണ്ട് 2000 പേരുടെ മാര്‍ക്കിലാണ് പിശക് വന്നതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ യഥാര്‍ത്ഥസംഖ്യ ഇതിലും കൂടുതലാണെന്ന് കരുതുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും ചില വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്താത്തതുമാണ് പ്രധാന തകരാര്‍. വിട്ടുപോയ മാര്‍ക്ക് ചേര്‍ക്കാന്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ചുവരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കാത്തവര്‍ക്കും
അത് നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് കിട്ടിയ മാര്‍ക്കുമായി ഒരുപ്രാവശ്യം കൂടി മാര്‍ക്കുകള്‍ ഒത്തുനോക്കാനാണ് ശ്രമിക്കുന്നത്. ഗ്രേഡില്‍ എന്തെങ്കിലും വ്യത്യാസം കാണുകയോ, ഗ്രേഡ് രേഖപ്പെടുത്താതിരിക്കുകയോ ചെയ്ത വിവരം പരീക്ഷാഭവനെ അറിയിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഹെഡ്മാസ്റ്റര്‍ക്കോ, കുട്ടികള്‍ക്ക് നേരിട്ടോ പരാതി നല്‍കാം. 

ഐ.ടി.ക്ക് നല്‍കിയതിനെക്കാളും മികച്ച ഗ്രേഡ്

   ഇതേസമയം ഓരോദിവസം കഴിയുംതോറും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നു. ഐ.ടി. ക്ക് പ്രാക്ടിക്കലിന്റെയും നിരന്തര മൂല്യനിര്‍ണയത്തിന്റെയും മാര്‍ക്ക് ചേര്‍ത്ത് അതത് സ്‌കൂളില്‍ നിന്നുതന്നെയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഇങ്ങനെ അപ് ലോഡ് ചെയ്ത ഗ്രേഡിന്റെ വിവരം അതത് സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുമുണ്ട്. എന്നാല്‍ ഫലം വന്നപ്പോള്‍ സ്‌കൂളില്‍ നിന്ന് നല്‍കിയ ഗ്രേഡിനെക്കാള്‍ ഉയര്‍ന്ന ഗ്രേഡ് പലര്‍ക്കും കിട്ടി.?

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom