Jun 3, 2014

മീന്‍സ് മെറിറ്റ് പരീക്ഷയില്‍ മലപ്പുറത്തിന് ഇക്കൊല്ലവും മികവ്‌


   നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മലപ്പുറത്തെ കുട്ടികള്‍ക്ക് മികച്ചവിജയം. പത്താം ക്ലാസ്സുകാര്‍ക്കായി സംസ്ഥാന വിദ്യാഭ്യാസവകുപ്പിനു കീഴിലെ എസ്.ഇ.ആര്‍.ടി.യാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്ത് 3448 പേര്‍ വിജയിച്ചതില്‍ 544 പേരും ജില്ലയില്‍ നിന്നുള്ളവരാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മാത്രം 299 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാനാവുക. ഒന്നരലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 30000 രൂപയാണ് സ്‌കോളര്‍ഷിപ്പായി കിട്ടുക.
10
Malappuram

1 comment:

vikram said...

10 വിദ്യാര്‍ത്ഥികള്‍ msm higher Secondary school
kallingalparambail ആണ്.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom