Oct 4, 2013
ലോക അദ്ധ്യാപക ദിനം
ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്. അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
യുനെസ്കൊ ഒക്ടോബര്‍ അഞ്ചിനാണ് അദ്ധ്യാപക ദിനം ആചരിക്കുന്നതെങ്കിലും മിക്ക രാജ്യങ്ങളിലും അദ്ധ്യാപക ദിനം വ്യത്യസ്ത ദിനങ്ങളിലാണ്. ഓരോ രാജ്യത്തിന്‍റേയും ചരിത്രപരമായ കാരണങ്ങള്‍ ഈ ദിനവുമായി ബന്ധപ്പെട്ട് കിടക്കുന്നതു കാണം. ഭാരതത്തിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റും മികച്ച അദ്ധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബര്‍ 5 നാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നത്. ഈ ദിവസം രാജ്യത്ത് പ്രവൃത്തി ദിനം തന്നെയാണ്. അന്നേ ദിവസം വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ അദ്ധ്യാപക വിദ്ധ്യാര്‍ത്ഥി ബന്ധത്തിന് ശക്തി പകരുന്നു. ‘മാതാ പിതാ ഗുരുര്‍ ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തില്‍ ഗുരുനാഥന്‍മാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണ്. പഴയ കാലത്ത് നല്‍കി വന്നിരുന്ന ബഹുമാനം ഇന്ന് അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. സമൂഹികവും സാംസ്ക്കാരികവുമായി വന്ന മാറ്റങ്ങള്‍, അങ്ങനെ പലതുമാവാം ഈ സ്ഥിതിക്ക് കാരണം. അതുകൊണ്ട് ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം ദിനാചരണങ്ങള്‍ ആ പഴയ നന്‍മകളെ തിരിച്ചു കൊണ്ടുവരാനുള്ള അവസരങ്ങളായി നമ്മുക്ക് ഉപയോഗിക്കാം.
Subscribe to:
Post Comments (Atom)
1 comment:
രാജ്യം അദ്ധ്യപകദിനത്തിന്റെ തീയതി
അഫ്ഗാനിസ്ഥാൻ ഒക്‌ടോബർ 15
അൽബേനിയ മാർച്ച് 7
അൾജീറിയ ഫെബ്രുവരി 28
അർജന്റീന സെപ്റ്റംബർ 11
അർമേനിയ ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
ആസ്ത്രേലിയ ഒക്‌ടോബറിലെ അവസാനത്തെ വെള്ളി
അസർബൈജാൻ ഒക്‌ടോബർ 5
ബംഗ്ലാദേശ് ഒക്‌ടോബർ 4
ബലാറസ് ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
ബ്രൂണൈ സെപ്റ്റംബർ 23
ഭൂട്ടാൻ മെയ് 2
ബൊളീവിയ ജൂൺ 6
ബ്രസീൽ ഒക്‌ടോബർ 15
ബൾഗേറിയ ഒക്‌ടോബർ 5
കാമറൂൺ ഒക്‌ടോബർ 5
കാനഡ ഒക്‌ടോബർ 5
ചിലി ഒക്‌ടോബർ 16
കൊളംബിയ മെയ് 15
ചൈന സെപ്റ്റംബർ 10
ചെക്ക് റിപ്പബ്ലിക്ക് മാർച്ച് 28
ഇക്വഡോർ ഏപ്രിൽ 13
ഈജിപ്റ്റ് ഫെബ്രുവരി 28
എൽ സാൽവദോർ ജൂൺ 22
എസ്തോണിയ ഒക്‌ടോബർ 5
ജർമനി ഒക്‌ടോബർ 5
ഗ്രീസ് ജനുവരി 30
ഗ്വാട്ടിമാല ജൂൺ 25
ഹോണ്ടുറാസ് സെപ്റ്റംബർ 17
ഹോങ്കോംഗ് സെപ്റ്റംബർ 10
ഹംഗറി ജൂണിലെ ആദ്യ ഞായർ
India സെപ്റ്റംബർ 5
ഇൻഡോനേഷ്യ നവംബർ 25
ഇറാൻ മെയ് 2
ഇസ്രായേൽ 23 Kislev
ജമൈക്ക മെയ് 6
ജോർദ്ദാൻ ഫെബ്രുവരി 28
ലാവോസ് ഒക്‌ടോബർ 7
ലെബനോൻ മാർച്ച് 9
Libya ഫെബ്രുവരി 28
ലിത്വാനിയ ഒക്‌ടോബർ 5
മാസിഡോണിയ ഒക്‌ടോബർ 5
മലേഷ്യ മെയ് 16
മാലദ്വീപ് ഒക്‌ടോബർ 5
മൗറീഷ്യസ് ഒക്‌ടോബർ 5
മെക്സിക്കോ മെയ് 15
മോൾഡോവ ഒക്‌ടോബർ 5
മംഗോളിയ ഫെബ്രുവരിയിലെ ആദ്യത്തെ വീക്കന്റ്
മൊറോക്കോ ഫെബ്രുവരി 28
നേപാൾ നേപാൾ കലണ്ടർ പ്രകാരം ആശാദ് മാസത്തിലെ പൂർണ്ണചന്ദ്രദിനം
നെതർലാൻഡ് ഒക്‌ടോബർ 5
ന്യൂസിലാൻഡ് ഒക്‌ടോബർ 29
ഒമാൻ ഫെബ്രുവരി 28
പാകിസ്ഥാൻ ഒക്‌ടോബർ 5
പനാമ ഡിസംബർ 1
പരഗ്വെ ഏപ്രിൽ 30
പെറു ജൂലായ് 6
ഫിലിപ്പൈൻസ് ഒക്‌ടോബർ 5
പോളണ്ട് ഒക്‌ടോബർ 14
കുവൈറ്റ് ഒക്‌ടോബർ 5
ഖത്തർ ഒക്‌ടോബർ 5
റൊമാനിയ ജൂൺ 5
റഷ്യ ഒക്‌ടോബർ 5
സൗദി അറേബ്യ ഫെബ്രുവരി 28
സെർബിയ ഒക്‌ടോബർ 5
സിംഗപ്പൂർ സെപ്റ്റംബറിലെ ആദ്യത്തെ വെള്ളി
സ്ലോവാക്യ മാർച്ച് 28
ദക്ഷിണ കൊറിയ മെയ് 15
ശ്രീലങ്ക ഒക്‌ടോബർ 6
സ്പെയിൻ ജനുവരി 29
സിറിയ മാർച്ച് 18ഫലകം:അവലംബം ആവശ്യമാണ്
തായ്‌വാൻ സെപ്റ്റംബർ 28
തായ്‌ലൻഡ് ജനുവരി 16
ടുണീഷ്യ ഫെബ്രുവരി 28
തുർക്കി നവംബർ 24
ഉക്രൈൻ ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫെബ്രുവരി 28
യുണൈറ്റഡ് കിംഗ്‌ഡം ഒക്‌ടോബർ 5
അമേരിക്കൻ ഐക്യനാടുകൾ മെയ് മാസത്തിലെ ആദ്യത്തെ മുഴുവൻ ആഴ്ചയിലെ ചൊവ്വ
ഉസ്ബെക്കിസ്ഥാൻ ഒക്‌ടോബർ 1
വിയറ്റ്നാം നവംബർ 20
വെനിസ്വേല ജനുവരി 15
യെമൻ ഫെബ്രുവരി 28
Post a Comment