Salary Increment for Daily Wages Teachers of Govt. & Aided Schools
Sep 6, 2011
Daily Wages Doubled
സര്‍ക്കാര്‍/എഡിഡഡ്
വിദ്യാലയങ്ങളിലെ ദിവസവേതനക്കാരായ അധ്യാപകരുടെ വേതന നിരക്ക് വര്‍ധിപ്പിച്ച്
ഉത്തരവായി. ഇതുപ്രകാരം പ്രൈമറി അധ്യാപകര്‍ക്ക് 200 രൂപയില്‍
നിന്ന് 400 രൂപയായും ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് 250ല്‍ നിന്ന് 500 ആയും വര്‍ദ്ധിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി
പി.കെ.അബ്ദുറബ്ബ് അറിയിച്ചു. വര്‍ദ്ധനവിനു ജൂണ്‍ ഒന്ന് മുതല്‍ മുന്‍കാല
പ്രാബല്യവുമുണ്ടാവും. വര്‍ഷങ്ങളോളം തുച്ഛമായ വേതനമായിരുന്നു നിലനിന്നിരുന്നത്.
പാര്‍ട് ടൈം മീനിയലിനു 180 രൂപ ദിവസക്കൂലിയും പുതുതായി നിശ്ചയിച്ചു. ഹയര്‍സെക്കന്‍ഡറി
ജൂനിയര്‍ അധ്യാപകനു 500 (നിലവിലുള്ളത് 250)ഉം സീനിയര്‍
അധ്യാപകന് 600 ഉം (നിലവില്‍ 300) ആയുളള ഉത്തരവ്
ഉടനെ ഇറങ്ങും. സര്‍വ്വീസിലിരിക്കുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ 2011-12 വര്‍ഷത്തേക്ക് വിദ്യാഭ്യാസ പാക്കേജ് വരുന്നതുവരെ വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ചുകൊണ്ടും ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം അധ്യാപകര്‍ക്ക് ശമ്പളം
തടസ്സപ്പെടില്ല.
Salary Increment for Daily Wages Teachers of Govt. & Aided Schools
Subscribe to:
Post Comments (Atom)
No comments:
Post a Comment