Aug 5, 2011

NTS, NMMS Scholarship Examinations

എസ്.സി.ഇ.ആര്‍.ടി - സംസ്ഥാനതല എന്‍.ടി.എസ്-എന്‍.എം.എം.എസ് പരീക്ഷയ്ക്ക് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 20 ന് 103 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. കഴിഞ്ഞ വര്‍ഷത്തെ ഏഴാം ക്ളാസിലെ വാര്‍ഷിക പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് സി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 150000 ത്തില്‍ കുറവുളളവരും സംസ്ഥാന സിലബസില്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുളളൂ. അപേക്ഷാ ഫോറം ഇവിടെ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷ സെപ്തംബര്‍ 15 നകം എസ്.സി.ഇ.ആര്‍.ടി ഓഫീസില്‍ ലഭിക്കണം.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom