Jun 9, 2010

മലപ്പുറം ജില്ലയില്‍ ആശങ്ക ഉയര്‍ത്തി മലേറിയയും വര്‍ധിക്കുന്നു

ഡെങ്കിപ്പനിയും എച്ച്1 എന്‍1 പനിയും ആശങ്ക ഉയര്‍ത്തുന്നതിനിടയില്‍ ജില്ലയില്‍ മലേറിയയും വര്‍ധിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരിലാണ് കൂടുതലും രോഗം കണ്ടെത്തിയത്. ഈവര്‍ഷം 53 പേര്‍ക്കാണ് ഇതിനകം മലേറിയ ബാധിച്ചത്. ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് ജില്ലയില്‍ ജോലിക്ക് എത്തിയവരിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലെത്തിയവരെക്കുറിച്ച് സമഗ്രവിവരം ശേഖരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുനിന്നുള്ളവര്‍ നിര്‍മാണമേഖലയിലും മറ്റുമായി ധാരാളമായി ജില്ലയിലെത്തുന്നുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍, നാടോടികളായി എത്തുന്നവര്‍ എന്നിവരെ ശരിയായവിധം പരിശോധിക്കാനുള്ള സംവിധാനം നിലവിലില്ല.

ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന അനോഫലിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. അതുകൊണ്ടുതന്നെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിറയലോടുകൂടിയുള്ള ഇടവിട്ടുള്ള പനി, പനി വിട്ടുമാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍, അസഹ്യമായ തലവേദന തുടങ്ങിയവയാണ് മലേറിയയുടെ ലക്ഷണം. പനി തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പുതന്നെ ശരീരക്ഷീണവും തലവേദനയും ഉണ്ടായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാനാകും. എന്നാല്‍ യഥാസമയം ചികിത്സതേടാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom