Apr 20, 2015

എസ്.എസ്.എല്‍.സി. പരീക്ഷാഫലം

  എസ്.എസ്.എല്‍.സി. പരീക്ഷാഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പത്രസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. 
മന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഫലം ബന്ധപ്പെട്ട സൈറ്റുകളിലറിയാം. എല്ലാ വിഷയത്തിന്റെയും ഗ്രേഡ് അടക്കമുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിയുംവിധമാണ് ഫലം ലഭിക്കുക. 
ഫലം ലഭിക്കുന്ന സൈറ്റുകള്‍ : 
സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471-155 300. മറ്റ് സേവനദാതാക്കള്‍ : 0471-2335523, 2115054, 2115098.
എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ kerala10regitsration number എന്ന സന്ദേശം 52623 ലേക്ക് അയയ്ക്കുക. 

Apr 17, 2015

സഫലം : എസ്.എസ്.എല്‍.സി ഫലം തത്സമയം അറിയാന്‍ സംവിധാനം

      ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായി results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Apr 8, 2015

മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപം: മഞ്ചേരിയില്‍ മൂല്യനിര്‍ണയക്യാമ്പില്‍ പ്രതിഷേധം

മഞ്ചേരി: മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നുവെന്നാരോപിച്ച് മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളില്‍ ഒരുവിഭാഗം അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. എസ്.എസ്.എല്‍.സി ഹിന്ദി മൂല്യനിര്‍ണയക്യാമ്പിലാണ് ആരോപണം ഉയര്‍ന്നത്. ഞായറാഴ്ചയും രാത്രിസമയത്തും മൂല്യനിര്‍ണയം നടന്നതായാണ് പരാതി. ഇത്തരത്തില്‍ നോക്കിയ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തില്ലെന്ന് അഡീഷണല്‍ ക്യാമ്പ് ഓഫീസര്‍മാര്‍ അറിയിച്ചു.

Apr 6, 2015

എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം

     എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംബന്ധിച്ചു ക്യാമ്പുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഴുവന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് നിര്‍ദേശം നല്‍കി. ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. 

നിശ്ചിത എണ്ണത്തിലധികം ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയാണു പ്രധാനമായും ഉയര്‍ന്നത്. ഡിഇഒമാര്‍ക്കെതിരെയാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തലശേരി ഡിഇഒമാര്‍ക്കെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നേരിട്ടു പരാതി ലഭിച്ചിട്ടുണ്ട്.

Mar 27, 2015

എക്‌സാമിനര്‍മാരായി നിര്‍ബന്ധിത നിയമനം

               ADDITIONAL LIST OF EXAMINERS -Dtd 28-03-2015
        SSLC പരീക്ഷാ വാല്യുവേഷനുമായി ബന്ധപ്പെട്ട് സ്കീം ഫൈനലൈസേഷന്‍ വിവിധ കേന്ദ്രങ്ങളിലായി  ആരംഭിച്ചു. വാല്യുവേഷന്‍ മാര്‍ച്ച് 31 ന് തുടങ്ങി ഏപ്രില്‍ പത്തിന് അവസാനിക്കും. എട്ട് ദിവസങ്ങളാണ് വാല്യുവേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 31, ഏപ്രില്‍ 1, 4, 6 മുതല്‍ 10 എന്നീ ദിവസങ്ങളിലാണ്  വാല്യുവേഷന്‍ നടക്കുന്നത്. ഈ വര്‍ഷം വരുത്തിയ പ്രധാന മാറ്റം ഉത്തരക്കടലാസുകള്‍ HB പെന്‍സില്‍ ഉപയോഗിച്ചാണ് നോക്കേണ്ടത്. ഇതിനുള്ള പെന്‍സില്‍ ക്യാമ്പുകളില്‍ ലഭ്യമാക്കും.കൂടാതെ പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാനുള്ള sharpner ഉം ലഭ്യമാക്കുമെന്നാണ് പറയപ്പെടുന്നത്. Facing Sheet-ലെ ടാബുലേഷന്‍ കോളങ്ങളില്‍ മാത്രമാണ് ചുവപ്പ് പേന ഉപയോഗിച്ച് മാര്‍ക്ക് രേഖപ്പെടുത്തേണത്. ബാലാവകാശകമ്മീഷന്റെ ഇടപെടല്‍ ആണ് ഈ പരിഷഅകാരത്തിനു കാരണം. അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടെ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നു. ഇതിനായി എസ്.എസ്.എല്‍.സി. പരീക്ഷയടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍മാരായി നിര്‍ബന്ധിതനിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചു. എല്ലാ സ്‌കൂളുകളിലെയും പ്രഥമാദ്ധ്യാപകര്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് HM LOGIN ക്ലിക് ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യണം. മാര്‍ച്ച് 31-ന് മൂല്യനിര്‍ണ്ണയം ആരംഭിക്കുന്നതിനാല്‍ വീഴ്ച കൂടാതെ പോസ്റ്റിംഗ് ഓര്‍ഡര്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനുള്ള നടപടി അടിയന്തിരമായി പ്രഥമാദ്ധ്യാപകര്‍ സ്വീകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Mar 22, 2015

SSLC EXAM 2015- ANSWER KEY

    എസ്.എസ്.എല്‍. സി മൂല്യനിര്‍ണയത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ജില്ലകളിലായി സ്കീം ഫൈനലൈസേഷന്‍ നടക്കും.ആ സമയത്ത് നടക്കുന്ന ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുവാന്‍ ഉത്തര സൂചിക കൈയില് കരുതുന്നതാണ് നല്ലത്.

Hindi - By Ravi M Ghss Kadannapally, Kannur 
Mathematics Question Paper And  Answer Key - By Binoyi Philip ;Ghss Kottodi, Kasaragod
Mathematics By Sunny P.O Ghs Thodiyoor , Kollam
Mathematics - By Gigi Varughese - St. Thomas Hss Eruvellipra, Thiruvalla
Mathematics - By Palakkad Maths Blog Team
Mathematics  - By Prabhakaran P.R Ghss
Mathamangalam Kannur
English By Prashanth P.G Hsa, Ghss Kottodi
Physics - By Shaji A Ghss Pallickal
Chemistry - By Hashim K.P Mas Coaching Center Malappuram
Chemistry - By Ravi P And Deepa C Ghss Peringode
Biology Answer Key  By Krishanan A.M Ghss Kottodi. Kasaragod
Biology English Medium By Anjana S St.Annes Hss Edathuruthy കടപ്പാട്http://www.shenischool.in/

Mar 19, 2015

ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ

          പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2015-16 അധ്യയന വര്‍ഷത്തേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 23.3.2015 മുതല്‍ 31.03.2015 -ന് വൈകുന്നേരം അഞ്ച് മണിവരെ. വിശദാംശം  വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ,

           സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കുന്നതിനാലും എസ്.എസ്.എല്‍.സി. വാല്യുവേഷന്‍ മാര്‍ച്ച് 31 ന് ആരംഭിക്കുന്നതിനാലും മധ്യവേനലവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ മാര്‍ച്ച് 30 ന് അടയ്ക്കും.  ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൂടി നടത്തേണ്ടതിനാല്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ വിഷയങ്ങളില്‍ മാറ്റമില്ലാതെ അതത് ദിവസം ഉച്ചയ്ക്ക് 1.45 ന് പുനക്രമീകരിച്ചതായി
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom