Oct 27, 2011
Oct 8, 2011
List of Excess Teachers working without salary and Protected Teachers
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിലവിവുള്ള പ്രൊട്ടക്ടഡ് 2939 അധ്യാപകരുടേയും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3361 വരുടേയും ലിസ്റ്റ്
പ്രസിദ്ധീകരിച്ചു. List of 3361 excess teachers working without salary ഇവിടെ ക്ലിക്കുക. List of 2939 protected teachers ഇവിടെ ക്ലിക്കുക
Oct 7, 2011
Nobel Peace Prize awarded to two Liberian and one Yemeni women
എലന്‍ ജോണ്സണ് സര്‍ലീഫ്, ലേമാ ബോവീ, തവാക്കുള്‍ കര്മാന് എന്നീ വനിതകള്‍ 2011ലോ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. ലൈബീരിയന്‍ പ്രസിഡന്റാണ് എലന്‍ ജോണ്സണ് സര്‍ലീഫ്. യെമനിലെ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് തവാക്കുള്‍ കര്മാന്. ലൈബീരിയയിലെ സമാധാന പ്രവര്‍ത്തകയാണ് ലേമാ ബോവീ. വനിതകളുടെ സുരക്ഷക്കുവേണ്ടി അഹിംസാപാതയിലുള്ള സമരത്തിലൂടെ സമാധാനം നിലനിര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്ക്കാരമെന്ന് നോര്‍വ്വീജിയന്‍ നോബല്‍ നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
Oct 6, 2011
Aakash ubislate -Datawind cheapest android tablet in world just for 1750
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ് ലറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന ടാബ് ലറ്റിന് 1750 രൂപയാണു വില. പൊതുവിപണിയില്‍ 2999 രൂപയും. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വിദ്യാര്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണു ടാബ് ലറ്റ് വിപണിയിലെത്തിച്ചത്. ആകാശ് എന്നാണു ടാബ് ലറ്റിന്റെ പേര്. പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു വളരെ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 1.20 കോടി വിദ്യാര്‍ഥികള്‍ക്കു കംപ്യൂട്ടര്‍ ആവശ്യമാണ്. അതിനാല്‍ ടാബ് ലറ്റിന്റെ വില ഇനിയും കുറയ്ക്കാന്‍ സാധിക്കുമെന്നു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കു കേന്ദ്രമന്ത്രി കപില്‍ സിബല്‍ ടാബ് ലറ്റ് വിതരണം ചെയ്തു.
Oct 5, 2011
Disbursement of Personal Entitlements of Employees through Banks
Government have decided to disburse the personal entitlements of employees including Self Drawing Officers of all Government Departments through Banks.For details view/download GO(P)No. 402/2011/Fin dated 23/09/2011.
Implementation of Teachers' Package
എയ്ഡഡ് സ്ക്കൂളുകളില്‍ നടപ്പാക്കുന്ന അധ്യാപകപാക്കേജിന്റെ വിന്യാസരീതി പ്രസിദ്ധീകരിച്ചു. ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Oct 4, 2011
അടുത്ത കാലത്തൊന്നും സര്‍ക്കാര്‍ വിലാസം സ്കൂളുകളില്‍ ഒരു ജോലി യുവാക്കള്‍ പ്രതീക്ഷിക്കേണ്ട. ആകെ 10503 പേരാണ് ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് വരുന്നത്.
മാതൃഭൂമി വാര്‍ത്ത: അധ്യാപക പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ വീണ്ടും കുട്ടികളുടെ കണക്കെടുക്കുന്നു. ഒക്ടോബര്‍ 31 നകം അതത് ഹെഡ്മാസ്റ്റര്മാര് കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക. അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുമ്പ് സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുള്ള കണക്കുകളില്‍ കൃത്രിമം ഉണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഇനി നല്കുന്ന കണക്കുകള്‍ സത്യസന്ധമായിരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കൃത്രിമം കാണിക്കുന്നതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നും കഴിഞ്ഞവര്‍ഷം സര്‍വീസിലുണ്ടായിരുന്ന എല്ലാവര്ക്കും ജോലി ഉറപ്പാക്കുന്ന പാക്കേജാണ് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Oct 3, 2011
ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം
മഹാത്മാഗാന്ധിയുമായി നടത്തുന്ന ആദ്യത്തെ വീഡിയോ അഭിമുഖത്തിന്റെ രംഗങ്ങള്‍ കൗതുകകാഴ്ച്ചയാകുന്നു. 1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണാന്‍ ധാരാളം പേരാണ് ഇന്റര്‍നെറ്റിലെത്തുന്നത്.
Oct 2, 2011
Patriotic Skit
The skit was designed and performed in the Sri Venkateswara University College of Engineering, Tirupati during annual cultural fest RHAPSODY.
Subscribe to:
Posts (Atom)



