Feb 26, 2015
വിദ്യാഭ്യാസ അവകാശ നിയമം ?
മാര്‍ച്ച് രണ്ടിനു ഹൈസ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിക്കുകയാണ്. ഒമ്പതാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ക്ക് 170ന് അടുത്ത് പ്രവര്‍ത്തിദിനങ്ങള്‍ കിട്ടിയതായി കാണാം. ഇരുനൂറില്‍ കൂടുതല്‍ പ്രവര്‍ത്തി ദിനങ്ങള്‍ വേണമെന്ന് പറയുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള നാട്ടില്‍ 365 ന്റെ പകുതിയേ ആയുള്ളൂ എന്നോര്‍ക്കുകയാണ്. പത്താം ക്ലാസ്സുകളില്‍ പരീക്ഷയുള്ള സ്കൂളില്‍ ഒന്നു മുതല്‍ ഒമ്പതു വരെ കുട്ടികള്‍ക്ക് അവധിയാണ്. ഒന്നു മുതല്‍ പത്തുവരെയുള്ള സ്കൂളില്‍ ഉച്ചകഴിഞ്ഞു പത്തിനു പരീക്ഷയുണ്ടായതു കൊണ്ട് വിദ്യാഭ്യാസ അവകാശനിയമ പരിധിയില്‍ വരുന്ന ആയിരങ്ങള്‍ക്ക് പഠനമില്ല. നാല്പതില്‍ താഴെ എസ്. എസ്. എല്‍. സിക്കാരുള്ള സ്കൂളില്‍ ഒന്നു മുതല്‍ എട്ട് വരെ ആയിരത്തോളം കുട്ടികള്‍ക്ക് പഠനം നഷ്ടപ്പെടുന്ന കാഴ്ച പിഴവു തന്നെയല്ലേ..ഒമ്പതിലും ആറിലും പഠിക്കുന്ന മക്കള്‍ക്ക് മൂന്നര മാസം അവധി. പത്താം ക്ലാസ്സുകാര്‍ക്ക് ക്യാമ്പ് ആയതു കൊണ്ട് മറ്റു ക്ലാസ്സുകള്‍ നേരത്തേ മുടക്കമാണ്. മോഡല്‍ പരീക്ഷ കാരണം ആറു നാള്‍ അവധി.എന്നിരുന്നാലും (സ്വന്തം) മക്കളുടെ കാര്യം വരുമ്പോള്‍ വല്ല അണ്‍എയ്ഡഡിലും വിട്ടാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോവുന്നു. അടുത്ത വര്‍ഷം SSLC എഴുതേണ്ടവരും USS എഴുതേണ്ടവരുമാകുമ്പോള്‍. നേരത്തേ (സ്വന്തം) മക്കളെ അണ്‍എയ്ഡഡില്‍ സുരക്ഷിതരാക്കിയവര്‍ക്ക് ഒരു പക്ഷേ ഈ അവധി ആഘോഷിക്കാനാവും. ഒന്നു മുതല്‍ എട്ടു വരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ ഇലക്‍ഷന്‍, സെന്‍സസ് ഒഴികെ ഒരു പണിയും ഏല്‍പിക്കാതെ ഒരുക്കി നിര്‍ത്തുന്നത് എന്തിനു വേണ്ടിയാണ്?
Subscribe to:
Post Comments (Atom)
No comments:
Post a Comment