Jan 30, 2013

ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ 2013

              ഐ. ടി. പ്രാക്ടിക്കല്‍ മോഡല്‍ പരീക്ഷ ജനുവരി 30ന് ആരംഭിച്ച്  ഫെബ്രുവരി 8നകം പൂര്‍ത്തിയാക്കേണ്ടതാണ്. രാവിലെ 8മുതല്‍ 12.30 വരെയും ഉച്ചക്ക് 12.30 മുതല്‍ 5 വരെയുമുള്ള 2 സെഷനുകളിയായി ദിവസേന 6 ബാച്ചുകള്‍ പരീക്ഷ നടത്തുന്നതാണ്. ഒന്നര മണിക്കൂര്‍ വീതമാണ് പരീക്ഷ. 10 സ്കോറിന്റെ തിയറിയും 30 സ്കോറിന്റെ പ്രാക്ടിക്കലും കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ചെയ്യുന്നതാണ് പരീക്ഷ. വിശദ വിവരങ്ങള്ക്ക് ക്ലിക്കുക. പരീക്ഷക്കാവശ്യമായ വിവിധ ഫോമുകള്‍ക്കായി ഇവിടെ ക്ലിക് ചെയ്യുക.  ചോദ്യം.

Jan 29, 2013

അദ്ധ്യാപക അവാര്‍ഡിനു 2013 അപേക്ഷ ക്ഷണി

അദ്ധ്യാപക അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.

സ്കോളര്‍ഷിപ്പ് വേണോ സ്കോളര്‍ഷിപ്പ്

           രക്ഷിതാക്കളുടെ മൊത്തം കുടുംബവാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയാത്ത ഏതെങ്കിലും പ്രൈമറി, ഹൈസ്കൂള്‍ കേരളത്തില്‍ എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ മക്കള്‍ക്ക് മാസം തോറും 50 രൂപാ വീതം സ്കോളര്‍ഷിപ്പോടു കൂടി ഹയര്‍സെക്കണ്ടറിയില്‍ പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക. ഓണ്‍ലൈന്‍ അപേക്ഷിക്കുവാന്‍  ഇവിടെ ക്ലിക്കുക. അവസാനതീയതി 30-1-2013

സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് മലപ്പുറം ഡിഇഒ ഉത്തരവ്. 30-4-2010 ലെ അബ്സ്ട്രാക്റ്റ് പ്രകാരമാണ് തിരിച്ചടവിനു നിര്‍ദ്ദേശം. എന്നാല്‍ 30-6-2010 ലെ ഓര്‍ഡര്‍ പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്നാണ് മലപ്പുറം ഡിഇഒ ഉത്തരവ്. സമാന പ്രശ്നമുള്ളവര്‍ നിയമ നടപടിക്കായി ഒത്തുചേരണമെന്നറിയിക്കുന്നു. യൂണിയന്‍ നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകണം.
ഇപ്പോള്‍ കിട്ടിയത്.  ഇത് കൂടി വായിക്കുക

Jan 25, 2013

ആദായനികുതി എത്ര നല്‍കണം?

സുധീര്‍ ടി കെ യുടെ   EAZY TAX വേര്‍ഷന്‍ 4 പുറത്തിറങ്ങി. Click here

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ജനുവരി പതിമൂന്ന് വരെ ഡയസ്നോണ്‍

ജനുവരി എട്ടു മുതല്‍ ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ജനുവരി പതിമൂന്ന് വരെയായിരിക്കും ഡയസ്നോണ്‍ എന്ന് വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവായി (ജി.ഒ.(പി) നം. 21/2013/ജി.എ.ഡി തീയതി 25/01/2013) ജനുവരി 14 ന് അതിരാവിലെ 1.30 ന് പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തിലാണിത്. അനധികൃതമായി ജനുവരി 11 ന് ഹാജരാകാതിരുന്നവര്‍ക്ക് 12, 13 തീയതികളിലെ ശമ്പളവും ലഭിക്കില്ല. പണിമുടക്ക് ദിവസങ്ങളിലേക്ക് പണിമുടക്കിനു ശേഷം ലഭിച്ച അവധി അപേക്ഷകള്‍ പരിഗണിക്കില്ല. പണിമുടക്കില്‍ പങ്കെടുത്തവരുടെ ആ ദിവസങ്ങളിലെ ശമ്പളം 2013 ജനുവരിയിലെ ശമ്പളത്തില്‍ നിന്നുതന്നെ ഈടാക്കേണ്ടതാണ്. പണിമുടക്കില്‍ പങ്കെടുത്തവര്‍ ആ ദിവസങ്ങളിലെ ശമ്പളം ക്ളെയിം ചെയ്യുകയാണെങ്കില്‍ ക്രമക്കേടായി പരിഗണിച്ച് ഗുരുതരമായ അച്ചടക്കനടപടി സ്വീകരിക്കും.

Jan 24, 2013

SSLC EXaminer 2013 തീയതി ജനുവരി 28 വരെ നീട്ടി


മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാപേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുവാന്‍ എക്സാമിനറാകുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 28 വരെ നീട്ടിയിരിക്കുന്നു. അധ്യാപകരുടെ അപേക്ഷകള്‍ ഓണ്‍ലൈനില്‍ ഇതുവരെയും പരിശോധിച്ച് സമര്‍പ്പിക്കാത്ത പ്രഥമാധ്യാപകര്‍ 28നുള്ളില്‍ ഇക്കാര്യം പൂര്‍ത്തിയാക്കേണ്ടതാണ്. പ്രഥമാധ്യാപകര്‍ പരിശോധിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല

Jan 20, 2013

എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം മാറാന്‍ ഉത്തരവ്

             എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും ശമ്പളം നേരിട്ട് പിന്‍വലിക്കുന്നതിന് എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് (Government have issued guidelines for authorising Headmasters of aided Primary and High Schools to draw salary bills without counter signature.For details view GO(P)No.30/2013/Fin Dated 16/01/2013 )പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

Jan 18, 2013

Implementation of National Pension System-Orders issued


Government have implemented the National Pension System in the state to employees joining service with effect from 01/04/2013.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom