Oct 28, 2012
മൌനമാചരിക്കും. ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം. മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം.
ഒരു സര്‍ക്കാര്‍ ജീവനക്കാരനും മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ല.
ഒരു സര്‍ക്കാര്‍ ജീവനക്കാരനും സര്‍ക്കാരിന്റെ നയങ്ങളെയോ, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയോ പരസ്യമായി വിമര്‍ശിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ, അത്തരം ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും ഏതെങ്കിലും രീതിയില്‍ പങ്കെടുക്കുവാനോ പാടുളളതല്ലെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല എന്നുളള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അതിനാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഗവണ്‍മെന്റിന്റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Oct 27, 2012
പെന്‍ഡ്രൈവ് കളഞ്ഞുപോയാല്‍ ...പേടിക്കേണ്ട
ആരും കാണാതെ ഒളിപ്പിച്ചുവയ്ക്കാവുന്ന പെന്‍ഡ്രൈവുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ, പുത്തന്‍ വിപ്ലവം തന്നെയാണ് അരങ്ങേറിയതെന്ന് പറയാം. കാര്യമൊക്കെ ശരിതന്നെ, എന്നാല്‍ സുപ്രധാന വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് കളഞ്ഞുപോകുകയോ കേടായിപ്പോകുകയോ ചെയ്താല്‍ എന്തുചെയ്യും? പേടിക്കേണ്ട. ഇവിടെ ക്ലിക് ചെയ്താല്‍ മതി.
Oct 25, 2012
ഉപജില്ലാ കലോത്സവം മാറ്റി
29 മുതല്‍ നവംബര്‍ മൂന്ന്‌വരെ കരുളായി കെ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കാനിരുന്ന നിലമ്പൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. എന്നാല്‍ പല സബ്ജില്ലകളിലും മാറ്റിവെക്കാന്‍ ദിവസം കാണാതെ കുഴങ്ങുകയാണ് സംഘാടകര്‍ . തയ്യാറെടുപ്പുകളുടെ അവസാനനിമിഷം മത്സരയിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച അറിയിപ്പ് എത്തിയെങ്കിലും കൂട്ടിച്ചേര്‍ത്ത ഇനങ്ങള്‍ക്ക് കോഡ്നമ്പര്‍ നല്‍കാതിരുന്നതും ഏതു വിഭാഗത്തില്‍ എത്ര പേര്‍ക്ക് പങ്കെടുക്കാമെന്നറിയിക്കാതിരിക്കുന്നതും മൂല്യനിര്‍ണയോപാധികള്‍ തയാറാക്കാതിരിക്കുന്നതും കാലതാമസത്തിടയാക്കുന്നു. ഇനി ഈയിനങ്ങള്‍ സ്കൂളില്‍ നടത്തിയിട്ടു ഡാറ്റ എന്‍ട്രി നടത്തി സബ് ജില്ലയിലെത്തണം.
Oct 22, 2012
12000 ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു.
Basic IT Facilities for Schools in Government and Aided Sector
സംസ്ഥാനത്തെ എല്ലാ ഗവ. എയിഡഡ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെയും ക്ലാസ്സ്മുറികള്‍ Smart Class Room ആക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതി IT@School Project നടപ്പാക്കുന്നു. ഈ വര്‍ഷം തന്നെ ഒരു സ്കൂളില്‍ ഒരു Smart Class Room ഉറപ്പാക്കുന്നു. ഇപ്പോള്‍ എത്ര സ്കൂളുകളില്‍ ഒരു Smart Class Room എങ്കിലും ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. IT@School, MP, MLA, PTA, LSG, SSA തുടങ്ങി പല ഏജന്‍സികളും സ്കൂളുകള്‍ക്ക് Smart Classroom അനുവദിച്ചിട്ടുണ്ട്. ഇവയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് അഡ്രസ്സും വിശദമായ സര്‍ക്കുലറും ചുവടെ നല്‍കുന്നു. സര്‍ക്കാര്‍ / എയിഡഡ് മേഖലയിലുള്ള LP, UP, HS, HSS, VHSS വിഭാഗങ്ങളില്‍പ്പെട്ട സ്കൂളുകള്‍ 29/10/2012 -നകം വിശദാംശങ്ങള്‍ Upload ചെയ്യേണ്ടതാണ്. വിവരങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് : http://210.212.24.52/basic_it_facilities | IT @ School Circular dated 18-10-12സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം മലപ്പുറത്ത്
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദി മാറ്റി. ജനവരി 14 മുതല്‍ 20 വരെ മലപ്പുറത്തായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതിയുള്ള സ്‌കൂള്‍ കലോത്സവം നടക്കുക. മലപ്പുറം എം.എസ്.പി. ഗ്രൗണ്ടായിരിക്കും പ്രധാനവേദി.
Oct 19, 2012
Bakrid Festival - Early disbursement of Pay and Allowances
Government have decided to release the pay and allowances of Muslim employees for the month of October 2012 from 19/10/2012 in relaxation to Article 75(a) of KFC Volume I in connection with Bakrid.For details view GO(P) No.593/2012/Fin Dated 18/10/ 2012.
SPARK - Strict Instructions issued to HODs and DDOs
Government have issued strict instructions to all Heads of Department /DDOs to complete the data entry of employee details in SPARK by 31/12/2012.For details view Circular No.62/2012/Fin Dated 16/10/2012
Subscribe to:
Posts (Atom)




