Jul 28, 2012

കുട്ടികളുമായി സംവദിക്കാന്‍ ഉപരാഷ്ട്രപതിയുടെ മകള്‍  നൂരിയ അന്‍സാരി മലപ്പുറത്ത്


മാതൃഭൂമി, മലപ്പുറം: വികസനവും വളര്‍ച്ചയും എന്ന വിഷയത്തില്‍ കുട്ടികള്‍ ചേര്‍ന്ന് നടത്തിയ സെമിനാറില്‍ വിഷയാവതരണം കഴിഞ്ഞപ്പോള്‍ കിട്ടിയ അഭിനന്ദനം പത്താം ക്ലാസ്സുകാരി നസ്‌ല ഷഹാനയ്ക്ക് മറക്കാന്‍ കഴിയില്ല. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ മകള്‍ നൂരിയ അന്‍സാരിയുടെ അഭിനന്ദനം നസ്‌ലയ്ക്ക് മാത്രമല്ല മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ളതായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് നൂരിയ ഉള്‍പ്പെട്ട ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സംഘം മലപ്പുറത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംവദിക്കാനെത്തിയത്.

Jul 27, 2012

ഓണപ്പരീക്ഷ ഇത്തവണ പ്ലസ്ടുവിനു മാത്രം

ഹയര്സെtക്കന്ഡ-റി ഓണപ്പരീക്ഷ ഇത്തവണ പ്ലസ്ടുവിനു മാത്രം. പ്ലസ്‌വണ്‍ പ്രവേശ നടപടികള്‍ പൂര്ത്തി യാകാത്തതിനാലാണിത്.  ജൂണ്‍ 28ന് പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും പ്രവേശം ഇതേവരെ പൂര്ത്തി യായിട്ടില്ല.

Jul 26, 2012

Onam Terminal Exam TimeTable

ചിത്രത്തില്‍ ക്ലിക്കുക/ONAM EXAM 2012-13_Time Table_HS Section Primary Section ഒഴിവാക്കിയെന്നു പറഞ്ഞിരുന്ന ഐ ടി എഴുത്തു പരീക്ഷ തിരിച്ചു വന്നു. എട്ടാം ക്ലാസ്സിലെ രണ്ടു മണിക്കൂര്‍ പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി. എന്നാല്‍ പരീക്ഷാസമയം അര മണിക്കൂറെങ്കിലും അഡ്ജസ്റ്റു ചെയ്യാനനുവദിച്ചില്ലായെങ്കില്‍ നോമ്പുകാര്‍ക്ക് പാരയാണ്. അതും പതിനാറാം തിയ്യതി 4.30 വരെയാണ് പരീക്ഷ. അന്ന് രാവിലെ പരീക്ഷ ഉച്ചക്കും AN പരീക്ഷ  രാവിലെയുമാക്കിയാല്‍ നന്ന്. 8,9,10ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒരേ സമയത്ത് പരീക്ഷയായാല്‍ സാദാ പ്രവര്‍ത്തിദിവസം പോലെ ഒരു ബെഞ്ചില്‍  5-6 പേരിരുന്ന് എഴുതേണ്ടിവരും,

Jul 24, 2012

Jul 23, 2012

പെട്രോളിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. 70 പൈസ മുതല്‍ 90 പൈസവരെയാണ് കൂട്ടിയിരിക്കുന്നത്. ദല്‍ഹിയില്‍ 70 പൈസയായിരിക്കും വില വര്‍ദ്ധന വരുന്നത്. ഇന്ന് അര്‍ദ്ധരാത്രിയോടെ വില വര്‍ദ്ധന പ്രബല്യത്തില്‍ വരും

SOME RAMADAN AUDIO / VIDEO

Jul 22, 2012

രുചിയില്‍ മാറ്റമില്ല

മൂത്രമൊഴിക്കാന്‍ അനുമതി ചോദിച്ച ഒന്‍പതാം ക്ലാസുകാരനെ അധ്യാപകര്‍ മര്‍ദിച്ചവശനാക്കി സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം. പെരമ്പല്ലൂര്‍ അഗാരം സീകുര്‍ സിരുമലര്‍ ഹൈസ്‌കൂളിലെ ഹോസ്റ്റലില്‍ താമസിക്കുന്ന ഭരത്‌രാജിനാണ് അധ്യാപകരില്‍ നിന്ന് മര്‍ദനമേറ്റത്. ബംഗാളില്‍ വിശ്വഭാരതിയില്‍ പത്തു വയസ്സുകാരിയെ ഹോസ്റ്റലില്‍ മൂത്രം കുടിപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണിത്. 

Jul 21, 2012

സമഗ്ര അദ്ധ്യാപക പരിശീലന പരിപാടി ജൂലൈ 30ന്

സമഗ്ര അദ്ധ്യാപക പരിശീലന പരിപാടിയുടെ ആദ്യഘട്ടം ജൂലൈ 30 ജില്ലയിലെ ബി ആര്‍ സി കളില്‍ ആരംഭിക്കുന്നു. ആദ്യബാച്ച് സംഘടനാ നേതാക്കള്‍ക്ക് മാത്രം.വിശദ വിവരങ്ങള്‍ക്ക് ഞെക്കുക.

Jul 20, 2012

ഒന്നാം പാദപരീക്ഷ

ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പാദവാര്‍ഷിക പരീക്ഷ ഓ‌ണത്തിന് മുന്‍പുതന്നെ നടത്താന്‍ തീരുമാനം. ആഗസ്റ്റ് 16 നും 24നും ഇടയില്‍ പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ധ്യാപക പരിശീലന പരിപാടി നടക്കുന്നതിനാലാണ് ഓണത്തിന് ശേഷം പരീക്ഷ നടത്താനായി ആദ്യം തീരുമാനമെടുത്തത്. എന്നാല്‍ പരിശീലന പരിപാടി അദ്ധ്യാപക നേതാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓണത്തിന് മുന്‍പു തന്നെ പരീക്ഷകള്‍ നടത്താമെന്ന് തീരുമാനമായത്.

Jul 19, 2012

ഹോട്ടലുകളില്‍ നിന്ന് ചിക്കനും, മട്ടനും, പോത്തിറച്ചിയും മൂക്കുമുട്ടെ തട്ടി വിടുന്നവരുടെ ശ്രദ്ധയ്ക്ക്‌....

Kerala Genarel Provident fund Rules 2011

Jul 18, 2012

അരുത് മുഖ്യമന്ത്രീ, അരുത്‌

''നിങ്ങള്‍ ഏതൊരു പരിപാടി ആരംഭിക്കുന്നതിനും മുന്‍പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ ദരിദ്രനാരായണന്റെ മുഖം മുന്നിലേക്ക് ആവാഹിച്ചു വരുത്തുക. എന്നിട്ടു ചോദിക്കുക. ഇതിന്റെ ഗുണഭോക്താവ് ഈ മനുഷ്യനാണോ അല്ലയോ എന്ന്, അല്ല എന്നാണ് ഉത്തരമെങ്കില്‍ വലിച്ചെറിഞ്ഞുകളയൂ ആ പദ്ധതി.''
അരുത് മുഖ്യമന്ത്രീ, അരുത്‌ - സുഗതകുമാരിയെ വായിക്കാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാനാവില്ല. (മാതൃഭൂമിയോട് കടപ്പാട്)

Jul 17, 2012


 Kerala Teachers Eligibility Test: K-TET
Notification | Prospectus | Syllabus | How to apply for K-TET | K-TET Site





:






17/07/2012
Starting Date of Online Registration
:
18/07/2012
Last Date of Online Registration
:
31/07/2012, 3 PM
Last Date of Receipt of Printed Application Form
:
04/08/2012, 5 PM
Issue of Online Hall Ticket
:
16/08/2012
Date of Examination
:
25/08/2012

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രധാനാധ്യാപകരെ പുതിയപാഠം പഠിപ്പിക്കുന്നു.

പുതിയ ഉത്തരവനുസരിച്ച് മാവേലി സ്റ്റോറില്‍നിന്ന് അരിമാത്രമാണ് ലഭിക്കുക. പയര്‍ കടല തുടങ്ങിയവ പൊതുവിപണിയില്‍നിന്ന് വാങ്ങണം. ഇതിന് മുന്‍കൂര്‍ തുക നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു സംഖ്യയും ലഭിച്ചിട്ടില്ല.  പ്രധാനാധ്യാപകര്‍ ആദ്യം പണംമുടക്കണം. പിന്നീട് സര്‍ക്കാറില്‍നിന്ന് ലഭിക്കും. ഇത് എത്രത്തോളം കാര്യക്ഷമമായി നടക്കും എന്നതിലാണ് ആശങ്ക. ഒരു കുട്ടിക്ക് ശരാശരി 5 രൂപയാണ് അരി ഒഴികെയുള്ള ചെലവുകള്‍ക്കായി ലഭിക്കുക. എന്നാല്‍ പലവ്യഞ്ജനങ്ങള്‍ , പാചകകൂലി, വിറക്, കയറ്റിറക്ക്, വെള്ളം, പാത്രങ്ങള്‍  എവിടെ നിന്ന് ആരു നല്കുമെന്ന് ഉത്തരവിലില്ല. പാലും മുട്ടയും മുടക്കം വരുത്താനും പാടില്ല.   കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയിലെ ഒരു സ്കൂളില്‍ മുടങ്ങിയ ഉച്ചഭക്ഷണവിതരണം അന്വേഷിക്കാനെത്തിയ ഡിഡിഇ  പ്രധാനാധ്യാപകരോട് പിരിവെടുക്കാന്‍ നിര്‍ദ്ദേശക്കുകയായിരുന്നു. പ്രധാനാധ്യാപകര്‍ അദ്ധ്യാപകരോടൊപ്പം കുട്ടികളെ ക്ലാസ്സില്‍ കയറ്റിയിരുത്തി ഒച്ചയുണ്ടാക്കുന്നവരുടെ പേരെഴുതി വെക്കാന്‍ ആവശ്യപ്പെട്ട്  പ്രധാനാധ്യാപകര്‍ അദ്ധ്യാപകരോടൊപ്പം ഉച്ചഭക്ഷണത്തിനായി 'ഭിക്ഷുക്കളാവണം' തെണ്ടണം എന്നും കരുതാം.  പുതിയ അധ്യയനവര്‍ഷത്തില്‍ മിക്ക വിദ്യാലയങ്ങളിലും കുടിശ്ശികയായ തുക നല്‍കിയിട്ടില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.

Jul 14, 2012

ഓണപരീക്ഷ സപ്തംബര്‍ ആദ്യയാഴ്ച. അധ്യാപക പരിശീലനം ജില്ലകളില്‍ ജൂലായ് 30 ന്  

അധ്യാപക പരിശീലനം ജില്ലകളില്‍ ജൂലായ് 30 ന് തുടങ്ങും. ആദ്യഘട്ടമായി ജില്ലകളിലെ അധ്യാപക സംഘടനാ നേതാക്കള്‍ക്കാണ് പരിശീലനം നല്‍കുക.സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക ഫിക്‌സേഷന്‍ നടത്താനും തത്വത്തില്‍ തീരുമാനമായി. ഫിക്‌സേഷനെ തുടര്‍ന്ന് അധികമുള്ള അധ്യാപകരെ പരിശീലനത്തിന് അയക്കും. സ്‌കൂളുകളിലെ ഓണപരീക്ഷ ഇപ്രാവശ്യം ഓണം കഴിഞ്ഞേയുണ്ടാകൂ. സപ്തംബര്‍ ആദ്യയാഴ്ചയായിരിക്കും പരീക്ഷ. തീയതി തീരുമാനിച്ചിട്ടില്ല. വെള്ളിയാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതിയിലാണ് പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് തീരുമാനമായത്. വഞ്ചിപ്പാട്ട്, ചവിട്ടുനാടകം, നാടന്‍പാട്ട്, നങ്ങ്യാര്‍കൂത്ത് എന്നി നാല് ഇനങ്ങള്‍ക്കൂടി സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തും.

Jul 11, 2012

ആര്‍ത്തി കാണിക്കുന്നു, ആക്രാന്തം.

സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സ്പെഷ്യല്‍ ഫീസ് പോലും ഒഴിവാക്കിയത് ഏറെ സന്തോഷത്തോടെയാണ് ജനം കേട്ടത്. പുസ്തകങ്ങളും ഉച്ചയൂണും യൂണിഫോമും സൌജന്യമാണെന്നത് ഇരട്ടിമധുരം തന്നെ. എന്നാല്‍ പച്ചക്കറിക്കായും കമ്പ്യൂട്ടര്‍ ഫീസിനത്തിനും പി.ടി.എ. സംഭാവനയുടെ പേരിലും പാവങ്ങളെ കൊള്ളയടിക്കുവാനുള്ള നിയമം നടുവൊടിക്കുന്നത് തന്നെ. 100 രൂപക്ക് പച്ചക്കറി, 50 രൂപ പി.ടി.എ. സംഭാവനയും കൊടുത്തില്ലെങ്കില്‍ എല്‍. പി.ക്ലാസ്സുകാരി ക്ലാസ്സിന് പുറത്താവും എന്ന സ്ഥിതിയാണ്. ദയവുചെയ്ത് ഒന്നാം ക്ലാസ്സു മുതല്‍ ഏഴുവരെയെങ്കിലും കമ്പ്യൂട്ടര്‍ പഠനം സിലബസ്സില്‍ നിന്നൊഴിവാക്കി 200 രൂപ ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ഫീസ് എങ്കിലും ഒഴിവാക്കി എന്ന് അവകാശപ്പെടാന്‍ കഴിയട്ടേ. പി.ടി.എ. മെമ്പര്‍ഷിപ്പിനുള്ള സീലിംഗ് പി.ടി.എ. സംഭാവനക്കും ബാധകമാവണം. പണപ്പിരിന്റെ കാര്യത്തില്‍ പല HM മാരും ആര്‍ത്തി കാണിക്കുന്നു എന്ന് കാണാം. കൃത്യമായ സര്‍ക്കുലര്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം.

അഞ്ചെണ്ണത്തില്‍ ഒന്നാം റാങ്ക്

രാജ്യത്തെ പ്രധാനമെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ അഞ്ചെണ്ണത്തില്‍ ഒന്നാം റാങ്ക് നേടിയ ബാംഗ്ലൂരിലെ അര്‍ച്ചനശശി എന്ന മലയാളി പെണ്‍കുട്ടിയുടെ പഠനവഴികളിലൂടെ... മാതൃഭൂമിയില്‍ വായിക്കുക

Jul 8, 2012

Training in PreMatric Scholarship Software

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് എല്‍.പി., യു.പി. സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ പ്രാധാനാധ്യാപകരും ഐ.ടി. അധ്യാപകരും പങ്കെടുക്കണം. പരപ്പനങ്ങാടി ഉപജില്ലയിലെ അധ്യാപകര്‍ 12ന് രാവിലെ 10ന് പരപ്പനങ്ങാടി ബി.ആര്‍.സി.യിലും തിരൂര്‍ ഉപജില്ലയിലുള്ളവര്‍ തിരൂര്‍ ജി.എം.യു.പി. സ്‌കൂളിലും വേങ്ങര, താനൂര്‍, എടപ്പാള്‍, പൊന്നാനി ഉപജില്ലകളിലെ അധ്യാപകര്‍ 13 രാവിലെ 10ന് അതത് ബി.ആര്‍.സി.കളിലും കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലുള്ളവര്‍ ഉച്ചയ്ക്ക് രണ്ടിന് കുറ്റിപ്പുറം ബി.ആര്‍.സി.യിലും പരിശീലനത്തിനെത്തണം.(DEO)

ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ വിനോദയാത്ര

ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ നിന്ന് വിനോദയാത്ര നിരോധിച്ചിട്ടില്ല. ഉത്തരവ് കാണുക

സെന്‍സസ് ഡ്യൂട്ടി: ആര്‍ജിതാവധി ആശങ്കയില്‍

2010 മധ്യവേനലവധിയില്‍ അധ്യാപകര്‍ചെയ്ത സെന്‍സസ് ഡ്യൂട്ടിക്ക് ആനുപാതികമായി ആര്‍ജിതാവധി അനുവദിക്കാന്‍ ഉത്തരവുണ്ടായിട്ടും അധ്യാപര്‍ക്ക് ആ അവധി നഷ്ടമാകുന്നു. സെന്‍സസ് ജോലിചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ ആര്‍ജിതാവധിക്ക് അര്‍ഹതയുണ്ട്. അതുപ്രകാരം 24 ദിവസത്തെ സറണ്ടര്‍ ആനുകൂല്യം അവര്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 16 പ്രവൃത്തിദിനങ്ങളില്‍ മാത്രം ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും അതുകൊണ്ട് ആനുപാതികമായി എട്ടു ദിവസത്തെ ആര്‍ജിതാവധിക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്നും അറിയിച്ച് ജില്ലയിലെ പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് ലഭിച്ചു. 24 ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ എട്ട്ദിവസമാക്കി കുറച്ചുകൊണ്ട് 2010 ഡിസംബര്‍ 12ന് ഉത്തരവിറങ്ങിയിരുന്നു. ആ കോലാഹലം കെട്ടടങ്ങിയത് ഇങ്ങനെയായിരുന്നു. ക്ലിക് ചെയ്യുക.
2012 ഏപ്രിലില്‍ സ്‌കൂള്‍ അധ്യാപകര്‍ ഏര്‍പ്പെട്ട സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ ലീവ് സറണ്ടര്‍ ലഭ്യമാകുമോ എന്ന ആശങ്കയിലാണിപ്പോള്‍ അധ്യാപകര്‍ .

Jul 2, 2012

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (kTET)

എന്‍.സി.ടി.ഇ. (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) വിജ്ഞാപനപ്രകാരം ഒന്നാംക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെ പഠിപ്പിക്കാനുള്ള അധ്യാപകരുടെ മിനിമം യോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെയാണ് യോഗ്യതാനിര്‍ണയപരീക്ഷയും (ടെറ്റ്) നിര്‍ബന്ധമാക്കിയത്.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom